വനിത ഡബിള്‍സില്‍ വീണ്ടും പൊരുതി തോറ്റ് ഇന്ത്യന്‍ സഖ്യം

- Advertisement -

വനിത ഡബിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയ്ക്ക് കൂടി പരാജയം. നേരത്തെ പൂര്‍വിഷ റാം-മേഘന ജക്കുംപുടി സഖ്യം ആദ്യ റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിത ജോഡികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും സമാനമായ രീതിയില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ അടിയറവു പറയുകയായിരുന്നു. ജപ്പാന്‍ ജോഡികളോടാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം.

ആദ്യ ഗെയിം വിജയിക്കുകയും രണ്ടാം ഗെയിം കൈപ്പിടിയിലൊതുക്കിയെന്ന് തോന്നിപ്പിച്ച നിമഷത്തിനു ശേഷമാണ് മൂന്നാം ഗെയിമില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനവുമായി ഇന്ത്യന്‍ കൂട്ടുകെട്ട് പുറത്തായത്. സ്കോര്‍: 21-16, 26-28, 16-21.

Advertisement