ടി20 പരമ്പര സമനിലയിലാക്കി ദക്ഷിണാഫ്രിക്ക

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ 9 വിക്കറ്റ് ജയം സ്വന്തമാക്കി ടി20 പരമ്പര സമനിലയിലാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 134/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കയെ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് ആണ് ജയത്തിലേക്ക് നയിച്ചത്. 16.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ ഡി കോക്ക് 79 റണ്‍സുമായി പുറത്താകാതെ നിന്നു.

27 റണ്‍സ് നേടി തനിക്കൊപ്പം നിന്ന ടെംബ ബാവുമയോടൊപ്പം രണ്ടാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 64 റണ്‍സാണ് നേടിയത്. 52 പന്ത് നേരിട്ട ഡി കോക്ക് 79 റണ്‍സ് നേടിയതില്‍ ആറ് ഫോറും 5 സിക്സും അടങ്ങുന്നു.
.
10.1 ഓവറില്‍ റീസ ഹെന്‍ഡ്രിക്സുമായി 76 റണ്‍സ് കൂട്ടുകെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ക്വിന്റണ്‍ ഡി കോക്ക് നേടിയിരുന്നു. 28 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയെങ്കിലും പകരമെത്തിയ ടെംബ ബാവുമയുമായി ചേര്‍ന്ന് ടീമിനെ ഡി കോക്ക് മുന്നോട്ട് നയിച്ചു.

Previous articleടി20യിൽ 7000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ശിഖർ ധവാൻ
Next articleചുവപ്പ് കാർഡിലും പതറാതെ റോമ, അവസാന നിമിഷത്തിൽ ജയം