ടി20യിൽ 7000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ശിഖർ ധവാൻ

ടി20 ക്രിക്കറ്റിൽ 7000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ഓപണർ ശിഖർ ധവാൻ. ഇന്നത്തെ മത്സരത്തിൽ നാല് റൺസ് അടുത്തതോടെയാണ് ധവാൻ 7000 റൺസ് എന്ന നേട്ടം തികച്ചത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ധവാൻ ബൗണ്ടറി നേടിയാണ് 7000 റൺസ് തികച്ചത്.

മത്സരത്തിൽ ശിഖർ ധവാൻ 25 പന്തിൽ നിന്ന് 36 റൺസ് എടുത്തിരുന്നു. ശിഖർ ധവാൻ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും മറ്റു ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ടി20യിൽ 7000 റൺസ് തികക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ശിഖർ ധവാൻ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഇന്ത്യൻ ഓപണർ രോഹിത് ശർമ്മ, സുരേഷ് റെയ്ന എന്നിവരാണ് ഇന്ത്യൻ നിരയിൽ ടി20യിൽ 7000 റൺസ് തികച്ചത്.

Previous articleപൊരുതി നിന്നത് ധവാൻ മാത്രം, ഇന്ത്യയെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക
Next articleടി20 പരമ്പര സമനിലയിലാക്കി ദക്ഷിണാഫ്രിക്ക