ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്ക ടൂര്‍ സംശയത്തില്‍ – ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അംഗം

- Advertisement -

ഇംഗ്ലണ്ടിന്റെ അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ടൂര്‍ സംശയത്തിലാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് താത്കാലിക അംഗം. വെള്ളിയാഴ്ച നടന്ന സിഎസ്എ അംഗങ്ങളുട കൗണ്‍സില്‍ യോഗത്തിലും ടൂറിനെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സാക്ക് യാക്കൂബ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

യാക്കൂബിനെ സ്പോര്‍ട്സ് മന്ത്രി നാഥി മതേത്വയാണ് താത്കാലിക അംഗമായി നിമയിച്ചത്. എന്നാല്‍ ഈ നിയമനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് സിഎസ്എ അംഗങ്ങള്‍ സ്പോര്‍ട്സ് മന്ത്രിയയ്ക്ക് കത്തയയ്ച്ചിരുന്നു. അതിനെത്തുടര്‍ന്ന് സിഎസ്എയുടെ അംഗീകാരം റദ്ദാക്കുമെന്ന് മന്ത്രി ഭീഷണിയും മുഴക്കി.

ഇംഗ്ലണ്ട് ബോര്‍ഡ് പരമ്പരയുമായി മുന്നോട്ട് പോകുന്നു എന്ന നിലപാടിലാണ് തുടരുന്നത്. നവംബര്‍ 27ന് ആരംഭിക്കുന്ന പരമ്പരയ്ക്കായി ഇംഗ്ലണ്ട് തിങ്കളാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement