ഇംഗ്ലണ്ട് സ്പിന്നര്‍ ഡാനി ബ്രിഗ്സ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക്

Dannybriggs
- Advertisement -

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി ഇംഗ്ലണ്ട് സ്പിന്നര്‍ ഡാനി ബ്രിഗ്സ്. ടി20 ബ്ലാസ്റ്റ് ചരിത്രത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഡാനി ബ്രിഗ്സ്. അടുത്തിടെ താരം സസ്സെക്സില്‍ നിന്ന് വാര്‍വിക്ക്ഷയറിലേക്ക് മാറിയിരുന്നു.

ടി20യില്‍ 186 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. സ്ട്രൈക്കേഴ്സില്‍ സസ്സെക്സില്‍ തന്റെ ഒപ്പം കളിച്ച താരങ്ങളായ ഫില്‍ സാള്‍ട്ട്, റഷീദ് ഖാന്‍ എന്നിവര്‍ക്കൊപ്പം താരത്തിന് കളിക്കുവാന്‍ അവസരം ലഭിയ്ക്കും. സ്ട്രൈക്കേഴ്സിന്റെ മുഖ്യ കോച്ച് ജേസണ്‍ ഗില്ലെസ്പി സസ്സെക്സില്‍ ബ്രിഗ്സിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement