ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ ദ്രാവിഡ്

- Advertisement -

ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഒരു മത്സരമായി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. നേരത്തെ 2010ലും 2014ലും ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഇന്ത്യൻ ടീമിനെ അയച്ചിരുന്നില്ല.

നിലവിൽ ടി20 ക്രിക്കറ്റ് കളിക്കുന്ന 75 രാജ്യങ്ങൾ ഉണ്ടെന്നും ഒരുപാടു രാജ്യങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. എന്നാൽ ഒളിമ്പിക്സിൽ ക്രിക്കറ്റ് നടത്തുകയെന്നത് എളുപ്പമല്ലെന്നും ക്രിക്കറ്റ് മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ എല്ലാ രാജ്യത്തും ഉണ്ടാവില്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. 2018ൽ ഐ.സി.സി നടത്തിയ സർവേയിൽ 87 ശതമാനം പേരും ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാവണമെന്ന ആവശ്യത്തോട് അനുകൂല നിലപാടാണ് എടുത്തത്.

Advertisement