ഇന്ത്യ എ യ്ക്കെതിരെ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ എ ടീമിനെതിരെ ആദ്യ ചതുര്‍ദിനത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം.

ബ്ലൂംഫോണ്ടൈനിൽ 343/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ പീറ്റര്‍ മലനും ടോണി ഡി സോര്‍സിയും ശതകങ്ങള്‍ നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സോര്‍സി 117 റൺസ് നേടി പുറത്തായപ്പോള്‍ പീറ്റര്‍ മലന്‍ പുറത്താകാതെ 157 റൺസ് നേടിയിട്ടുണ്ട്.

ടോസ് നേടിയ ഇന്ത്യ എ നായകന്‍ പ്രിയാംഗ് പഞ്ചല്‍ എതിരാളികളോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. നവ്ദീപ് സൈനിയും അര്‍സന്‍ നാഗസ്വാല്ലയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 14/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് മലന്‍ – സോര്‍സി കൂട്ടുകെട്ട് 217 റൺസ് കൂട്ടുകെട്ട് നേടി ടീമിനെ കരുതുറ്റ നിലയിലേക്ക് എത്തിച്ചുവെങ്കിലും ഉമ്രാന്‍ മാലിക് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

51 റൺസ് നേടിയ ജേസൺ സ്മിത്തിനൊപ്പം നാലാം വിക്കറ്റിൽ 112 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പീറ്റര്‍ മലന്‍ ഇപ്പോള്‍ നേടിയിട്ടുള്ളത്.