ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർക്ക് കോവിഡ്-19

Photo: Getty Images
- Advertisement -

ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സോളോ നഖ്‌വെനിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. നേരത്തെ തന്നെ പല തരം അസുഖങ്ങളുമുള്ള താരം ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ്-19 ഉണ്ടെന്ന് അറിയിച്ചത്. മുൻപ് താരത്തിന്റെ കിഡ്‌നിക്കും ലിവറിനും അസുഖം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

2012ൽ ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു സോളോ നഖ്‌വെനി. നിലവിൽ സ്കോട്ലൻഡിലെ അബെർദീനിലെ ആശുപത്രിയിൽ ചികിത്‌സയിലാണ് സോളോ നഖ്‌വെനി. കോവിഡ്-19 സ്ഥിരീകരിക്കുന്ന പ്രധാനപ്പെട്ട മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ നഖ്‌വെനി. നേരത്തെ പാകിസ്ഥാൻ താരം സഫർ സർഫറാസിനും സ്ക്ടോലാൻഡ് താരം മജീദ് ഹഖിനും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

Advertisement