സണ്ടർലാന്റ് അക്കാദമി താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചി

- Advertisement -

സണ്ടർലാന്റ് ക്ലബിന്റെ 16കാരനായ സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ജോ ഹുഗിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത്. സണ്ടർലാന്റ് ക്ലബുകായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി മെഡിക്കൽ മാത്രമാണ് ബാക്കി. ലോക്ക്ഡൗണിന് ശേഷമാകും മെഡിക്കൽ പൂർത്തിയാക്കുക. ആഴ്സണൽ, ടോട്ടൻഹാം എന്നിവരൊക്കെ താരത്തിന് പിറകിൽ ഉണ്ടായിരുന്നു.

സണ്ടർലാന്റിന്റെ അണ്ടർ 23 ടീമിനടക്കം കളിച്ചിട്ടുള്ള താരമാണ് ജോ. വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരത്തിനായി 250000 പൗണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സണ്ടർലാന്റിന് നൽകുക. അടുത്ത സീസൺ മുതൽ ജോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ്സ് ടീമിൽ ഉണ്ടാകും.

Advertisement