ബാഴ്സലോണയിൽ എല്ലാവരും കൊറോണ നെഗറ്റീവ്, ഇന്ന് പരിശീലനം തുടങ്ങും

- Advertisement -

ഫുട്ബോൾ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ലഭിക്കുന്നത്. ബാഴ്സലോണയിലെ താരങ്ങൾക്ക് നടത്തിയ കൊറോണ പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതോടെ ഇന്ന് ബാഴ്സലോണ പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ക്ലബിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും മറ്റു തൊഴിലാളികൾക്കും കൊറോണ ടെസ്റ്റ് നടത്തിയത്.

മുഴുവൻ താരങ്ങൾ അവസാന ഒരു മാസത്തിൽ അധികമായി വീട്ടിൽ തന്നെ കഴിഞ്ഞതാണ് രോഗം താരങ്ങളെ ബാധിക്കാതിരിക്കാൻ കാരണം. ഇന്ന് മുതൽ ഒരോ താരങ്ങളായി ബാഴ്സലോണ പരിശീലന ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും. അടുത്ത ആഴ്ച മുതൽ ചെറിയ സംഘങ്ങളായി ബാഴ്സലോണ താരങ്ങൾക്ക് പരിശീലനം നടത്താൻ ആകും. ജൂൺ പകുതിക്ക് മുമ്പ് ലീഗ് ആരംഭിക്കാൻ ആകുമെന്നാണ് ലാലിഗ അധികൃതർ കരുതുന്നത്.

Advertisement