ശതകങ്ങളുമായി കൈസും സൗമ്യ സര്‍ക്കാരും, ബംഗ്ലാദേശിനു അനായാസ ജയം

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ഇന്ന് മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 42.1 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പന്തില്‍ ലിറ്റണ്‍ ദാസ് പുറത്തായ ശേഷം 220 റണ്‍സ് കൂട്ടുകെട്ട് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചത്. പരമ്പരയിലെ രണ്ടാം ശതകമാണ് കൈസ് ഇന്ന് നേടിയത്.

സൗമ്യ സര്‍ക്കാര്‍ 117 റണ്‍സ് നേടിയപ്പോള്‍ ഇമ്രുല്‍ കൈസ് 110 റണ്‍സും നേടി പുറത്തായി . മുഷ്ഫിക്കുര്‍ റഹിം 28 റണ്‍സുമായി വിജയ സമയത്ത് മുഹമ്മദിനുമായി(7*) ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു.

നേരത്തെ ഷോണ്‍ വില്യംസ് പുറത്താകാതെ നേടിയ 129 റണ്‍സിന്റെയും 75 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറിന്റെയും ബലത്തില്‍ 50 ഓവറില്‍ 286/5 എന്ന സ്കോര്‍ നേടുകയായിരുന്നു. നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

Advertisement