“കോഹ്ലി ഇല്ലാത്തത് ഇന്ത്യക്ക് വലിയ നഷ്ടമായിരിക്കും” – സ്മിത്ത്

20201222 121531
- Advertisement -

കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങുന്നത് ഇന്ത്യൻ ടീമിന് വലിയ നഷ്ടമായിരിക്കും എന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ആദ്യ മത്സരത്തിൽ കോഹ്കി ബാറ്റ് ചെയ്തത് ഗംഭീരമായിട്ടായിരുന്നു. ആ കോഹ്ലിയെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിൽ വലിയ നഷ്ടമായി തന്നെ തോന്നും എന്നും സ്മിത്ത പറഞ്ഞു. എന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ ഉള്ള കോഹ്ലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ടീമിനൊപ്പം തുടരാൻ അദ്ദേഹത്തിന് അത്രയും സമ്മർദ്ദങ്ങൾ ഉണ്ടായിരിക്കും. സ്മിത് പറയുന്നു.

ആ സമ്മർദ്ദങ്ങൾ മറികടന്ന് തനിക്ക് തന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ടതുണ്ട് എന്ന് പറയാൻ ആകുന്നത് വലിയ കാര്യമാണ് എന്ന് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ ടെസ്റ്റിന് അവസാനം കോഹ്ലിക്ക് സുരക്ഷിതമായ യാത്ര ആശംസിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കുട്ടിക്ക് പൂർണ്ണ ആരോഗ്യം ഉണ്ടാവട്ടെ എന്ന് പറഞ്ഞിരുന്നു എന്നും സ്മിത്ത് പറഞ്ഞു.

Advertisement