ഒരു പോയിന്റ് ലീഡ് 36 പോയിന്റാക്കി ഉയര്‍ത്തി സ്റ്റീവന്‍ സ്മിത്ത്

ആഷസില്‍ തന്റെ മിന്നും പ്രകടനം തുടര്‍ന്ന് ആഷസ് നിലനിര്‍ത്തുവാന്‍ ഓസ്ട്രേലിയയെ ഏറ്റവും അധികം സഹായിച്ച താരം സ്റ്റീവന്‍ സ്മിത്ത് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ തന്റെ ലീഡ് വലുതാക്കി മാറ്റിയിരിക്കുകയാണ് മാഞ്ചസ്റ്ററിലെ പ്രകടനത്തിലൂടെ. മാഞ്ചസ്റ്ററില്‍ ഇരട്ട ശതകം അടങ്ങുന്ന പ്രകടനം നടത്തിയ സ്മിത്ത് ആ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെക്കാള്‍ ഒരു പോയിന്റായിരുന്നു മുന്നില്‍.

സ്മിത്ത് അന്ന് 904 പോയിന്റും വിരാട് 903 പോയിന്റും നേടിയാണ് റാങ്കിംഗ് പട്ടികയില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സ്മിത്തിന്റെ റേറ്റിംഗ് പോയിന്റ് 937 പോയിന്റാണ്. വിരാട് കോഹ്‍ലിയെക്കാള്‍ 34 പോയിന്റ് മുന്നില്‍.