“പോഗ്ബയ്ക്കായി റയൽ മാഡ്രിഡിന്റെ വാതിലുകൾ തുറന്നിരിക്കും” – റാമോസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ പോലുള്ള താരങ്ങൾക്കായി റയൽ മാഡ്രിഡിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും എന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. തന്നെ സംബന്ധിച്ചെടുത്തോളം പോഗ്ബ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. അത്തരത്തിലുള്ള താരങ്ങളെ ടീമിൽ എത്തിക്കാൻ ആണ് റയൽ മാഡ്രിഡ് എപ്പോഴും ശ്രമിക്കുന്നത്. റാമോസ് പറഞ്ഞു.

പോഗ്ബ ടീമിൽ സന്തുലിതാവസ്ഥ കൊണ്ടു വരുമെന്നും അറ്റാക്കിംഗിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ പോഗ്ബയ്ക്ക് ആകുമെന്നും റാമോസ് പറഞ്ഞു. മുമ്പ് യുവന്റസിൽ പോഗ്ബയുടെ മികവ് എല്ലാവരും അറിഞ്ഞതാണ്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെയും പ്രധാന താരം പോഗ്ബയാണ്. റാമോസ് പറഞ്ഞു. ഈ സീസണിൽ പോഗ്ബയെ സ്വന്തമാക്കാൻ റയൽ അടക്കമുള്ള ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ കൂട്ടാക്കിയിരുന്നില്ല.