ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് റൊണാൾഡോ തന്നെ, രണ്ടാമത് ഡി ലിറ്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഫുട്ബോൾ താരങ്ങളുടെ ഗസെറ്റ ഡെലോ സ്പോർട്സ് പുറത്തു വിട്ടു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റു താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. ഒരു സീസണിൽ 31മില്യൺ യൂറോ ആണ് ക്രിസ്റ്റ്യാനോ സമ്പാദിക്കുന്നത്‌ ക്രിസ്റ്റ്യാനോയുടെ പകുതി തുക പോലും രണ്ടാം സ്ഥാനത്തുള്ള താരം സമ്പാദിക്കുന്നില്ല.

യുവന്റസിന്റെ പുതിയ സൈനിംഗ് ഡിലിറ്റ് ആണ് ലിസ്റ്റിൽ രണ്ടാമത് ഉള്ളത്. 12മില്യൺ ആണ് ഡിലിറ്റിന്റെ സമ്പാദ്യം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയ റൊമേലു ലുകാകു 9മില്യണുമായി മൂന്നാം സ്ഥാനത്ത് ഉണ്ട്. ആദ്യ പത്തു സ്ഥാനങ്ങളിൽ ലുകാകു മാത്രമാണ് യുവന്റസിന് പുറത്തു നിന്നുള്ളൂ.

1, റൊണാൾഡോ – 31മില്യൺ
2, ഡി ലിറ്റ് – 12മില്യൺ
3, ലുകാകു – 9മില്യൺ
4, റാബിയോ – 9മില്യൺ
5, ഹിഗ്വയിൻ – 7.5മില്യൺ
6, ഡിബാല – 7.3മില്യൺ
7, റാംസി – 7മില്യൺ
8, പിയാനിച് – 6.5മില്യൺ
9, ഡഗ്ലസ് കോസ്റ്റ – 6മില്യൺ
10, മാൻഡ്സുകിച് – 6മില്യൺ