തകര്‍ച്ചയിൽ നിന്ന് കരകയറി വെസ്റ്റിന്‍ഡീസ്

Brathwaitechase

ജമൈക്കയിൽ രണ്ടാം ദിവസം 2/2 എന്ന നിലയില്‍ പുനരാരംഭിച്ച വെസ്റ്റിന്‍ഡീസ് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ 81/3 എന്ന നിലയിൽ. 21 റൺസ് നേടിയ റോസ്ടൺ ചേസിനെ നഷ്ടമായെങ്കിലും 50 റൺസാണ് മൂന്നാം വിക്കറ്റിൽ ചേസും ക്യാപ്റ്റന്‍ ബ്രാത്‍വൈറ്റും ചേര്‍ന്ന് നേടിയത്.

30 റൺസ് നേടി ബ്രാത്‍വൈറ്റ് – ബ്ലാക്ക്വുഡ് കൂട്ടുകെട്ടാണ് ക്രീസിലുള്ളത്. ക്രെയിഗ് ബ്രാത്‍വൈറ്റ് 35 റൺസും ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 14 റൺസുമാണ് നേടിയിട്ടുള്ളത്. ചേസിന്റെ വിക്കറ്റ് ഹസന്‍ അലിയാണ് നേടിയത്.

Previous articleമൂന്ന് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ജോ റൂട്ടിൽ
Next articleലെവൻഡോസ്കി ഗോളടിച്ചു, പക്ഷെ ബയേണ് ആദ്യ ലീഗ് മത്സരത്തിൽ വിജയമില്ല