നാലാം ഏകദിനം ദക്ഷിണാഫ്രിക്കയ്ക്ക് പിഴ

കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ ടീമിനും നാലാം ഏകദിനത്തില്‍ 10% പിഴ. മത്സരം അഞ്ച് വിക്കറ്റിനു ജയിച്ച് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക എന്നാല്‍ ഒരോവര്‍ പിന്നിലായാണ് നിശ്ചിത സമയത്ത് പന്തെറിഞ്ഞത്. ടീമംഗങ്ങള്‍ക്ക് 10 ശതമാനവും ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിനു മാച്ച് ഫീസിന്റെ 20 ശതമാനവും നഷ്ടമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial