ഐസോൾ എഫ് സിക്ക് മൂന്നു ലക്ഷം പിഴ വിധിച്ച് എ ഐ എഫ് എഫ്

ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന് എ ഐ എഫ് എഫ് മൂന്നു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. ആരാധകരുടെ മോശം പെരുമാറ്റത്തിനെ കുറിച്ച് നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ ശരിവെച്ചാണ് ഐസോളിന് പിഴ വിധിച്ചിരിക്കുന്നത്. ഐസോൾ ടീം മാനേജർ ഹിംതൻ സംഗയ്ക്ക് നാലു മത്സരങ്ങളിൽ വിലക്കും എ ഐ എഫ് എഫ് ഏർപ്പെടുത്തി. കോച്ചിനും അസിസ്റ്റന്റ് കോച്ചിനും എതിരെ തെളിവില്ലാത്തതിനാൽ വിലക്കിൽ നിന്ന് ഒഴിവാക്കി.

ജനുവരി 25ന് നടന്ന മോഹൻ ബഗാനെതിരായ ഹോം മത്സരത്തിലായിരുന്നു ഐസോൾ ആരാധകർ അക്രമാസക്തരായത്. ഐസോൾ സുരക്ഷ ഉറപ്പാക്കിയില്ലാ എങ്കിൽ ഇനി കാണികൾ ഇല്ലാതെ ഹോം മത്സരങ്ങൾ കളിക്കേണ്ടി വരുമെന്നും എ ഐ എഫ് എഫ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial