ഇന്ത്യക്കെതിരെ ഇറങ്ങുന്ന ശ്രീലങ്കക്ക് തിരിച്ചടി, നുവാൻ പ്രദീപിന് പരിക്ക്

- Advertisement -

ഇന്ത്യക്കെതിരായി T20 പരമ്പര കളിക്കാനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിന് തിരിച്ചടി. ശ്രീലങ്കയുടെ ബൗളിംഗ് നിരയെ നയിക്കുന്ന നുവാൻ പ്രദീപിന് പരിക്ക്‌. ഇന്ത്യക്കെതിരായ മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല പ്രദീപിന്. കണങ്കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജനുവരി അഞ്ചിനാണ് ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം. പ്രദീപിന് പകരം കശുന് രജിതയാണ് ടീമിലെത്തുന്നത്. മിക്കി ആർതറുടെ കീഴിൽ ഇന്ത്യയിലേക്ക് വരുന്ന ശ്രീലങ്കൻ ടീം ജയം മാത്രം ലക്ഷ്യം വെച്ചാണ് വരുന്നത്. മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്.

Advertisement