“സൂര്യകുമാർ ഓസ്ട്രേലിയൻ പിച്ചിൽ ഒരു ബുദ്ധിമുട്ടും നേരിടില്ല”

Picsart 22 10 20 00 32 14 531

സൂര്യകുമാർ ഈ ലോകകപ്പിലും അദ്ദേഹത്തിന്റെ ഫോം തുടരും എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. സൂര്യകുമാർ തന്റെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്, ആദ്യമായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഏതൊരു കളിക്കാരനെയും ആ പിച്ചിലെ പേസും ബൗൺസും ബുദ്ധിമുട്ടിക്കും. എന്നാൽ സ്പിൻ ബൗളർമാരെയോ പേസ് ബൗളർമാരെയോ നേരിടുന്നതിൽ സൂര്യകുമാറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഓസ്ട്രേലിയയിൽ നേരിടേണ്ടിവരുമെന്ന് ഞാൻ കരുതുന്നില്ല എന്ന് ബംഗാർ പറഞ്ഞു.

Suryakumaryadav

സൂര്യകുമാറിന്റെ ഫോം ഒരു നല്ല സൂചനയാണ്, കാരണം ഇന്ത്യൻ ബാറ്റിംഗ് നിരയിൽ, പ്രത്യേകിച്ച് മധ്യനിരയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിർണായകമാണ്. സൂര്യകുമാറിന് ഈ ആത്മവിശ്വാസം ഒപ്പം ഉണ്ടെങ്കിൽ ഒരുപാട് റൺസ് ഓസ്ട്രേലിയയിൽ നേടാൻ ആകും. ബംഗാർ പറഞ്ഞു. ഇപ്പോൾ ടി20 ലോക റാങ്കിംഗിൽ ബാറ്റിങിംഗിൽ രണ്ടാം സ്ഥാനത്താണ് സൂര്യകുമാർ ഉള്ളത്.