സിക്സടിയിൽ യുവരാജിനെ മറികടന്ന് രോഹിത് ശർമ്മ

ഇന്ന് നെതർലന്റ്സിനെതിരെ 3 സിക്സുകൾ പറത്തിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു പുതിയ റെക്കോർഡിൽ എത്തി. ഇന്ത്യക്കായി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന താരമായി രോഹിത് ശർമ്മ മാറി. ഇന്നത്തെ സിക്സുകളോടെ യുവരാജ് സിങിന്റെ 33 സിക്സുകൾ എന്ന നേട്ടമാണ് രോഹിത് മറികടന്നത്.

രോഹിത് ശർമ്മക്ക് 34 സിക്സുകൾ ആയി. പിറകിൽ ഉള്ളത് 24 സിക്സുകൾ അടിച്ചിട്ടുള്ള വിരാട് കോഹ്ലി ആണ്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചിട്ടുള്ള താരം വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയൽ ആണ്‌.

20221027 134012

Most sixes for India in T20 World Cups
34 Rohit Sharma
33 Yuvraj Singh
24 Virat Kohli

Only Chris Gayle (63) has hit more maximums than Rohit in T20 World Cups.