സിക്സടിയിൽ ഇന്ത്യക്ക് റെക്കോർഡ്!!

ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രോഹിത് ഷർമ്മർ സിക്സ് അടിച്ച് കൂട്ടി റെക്കോർഡ് സ്വന്തമാക്കിയതിനൊപ്പം ഇന്ത്യക്കും സിക്സടിയിൽ ഒരു റെക്കോർഡ് സ്വന്തമായി. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന ടീമായാണ് ഇന്ത്യൻ ടീം ഇന്ന് മാറിയത്. 27 സിക്സുകളാണ് ഇന്ന് ഇന്ത്യ അടിച്ചു കൂട്ടിയത്. ന്യൂസിലാന്റ് 2014 സൃഷ്ടിച്ച റെക്കോർഡാണ് ഇന്ത്യ ഇന്ന് മറികടന്നത്.

2014ൽ പാകിസ്താന് എതിരായ മത്സരത്തിൽ ന്യൂസിലൻഡ് 22 സിക്സുകളായിരുന്നു അടിച്ചത്. ഈ ടെസ്റ്റിൽ ഇന്ത്യ അടിച്ച സിക്സുകളിൽ 13 എണ്ണം രോഹിതിന്റെ ബാറ്റിൽ നിന്നായിരുന്നു. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമായും രോഹിത് ഇതോടെ മാറിയിരുന്നു.

Previous articleഇന്റർ മിലാനെ പേടിക്കണം എന്ന് സാരി
Next articleഹസാർഡിന്റെ ഗോളും അസിസ്റ്റും എത്തി!! റയൽ മാഡ്രിഡ് തലപ്പത്ത്!!