അയര്‍ലണ്ടിനെതിരെ പേസര്‍ സിസാന്‍ഡ മഗാല കളിക്കില്ല

Sisandamagala

അയര്‍ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ സിസാന്‍ഡ മഗാല കളിക്കില്ല. പരിക്കാണ് താരത്തിന് വിനയായത്. പകരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിൽ അംഗമായിരുന്നു ബ്യൂറന്‍ ഹെന്‍ഡ്രിക്സ്. മഗാല തിരികെ കളിക്കളത്തിലേക്കെത്തുവാന്‍ മൂന്ന് മുതൽ നാലാഴ്ച വരെ സമയം എടുക്കുമെന്നാണ് അറിയുന്നത്. ഗ്രേനാഡയിൽ ടീമിനൊപ്പം പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

അയര്‍ലണ്ടിൽ എത്തുന്ന ദക്ഷിണാഫ്രിക്ക അവിടെ മൂന്ന് വീതം ഏകദിനങ്ങളും ടി20യും കളിക്കും. പരമ്പര ജൂലൈ 11ന് ആരംഭിക്കും.

Previous articleബ്രൈറ്റൺ സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി
Next articleഅര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല