അര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല

Indiatraining

ഇന്ത്യ രണ്ടാം നിര ടീമിനെ അയയ്ച്ചത് ശ്രീലങ്കയെ അപമാനിക്കുന്നതിന് തുല്യമാണെന്ന മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെ ഇന്ത്യന്‍ ടീമിലാരും ഗൗനിക്കുന്നില്ലെന്ന് പറഞ്ഞ് സൂര്യകമാര്‍ യാദവ്. ടീമിലാരും ഇതിനെക്കുറിച്ച് ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധ പരിശീലനത്തിൽ മാത്രമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ഈ പരമ്പര മികച്ച രീതിയിൽ കളിച്ച് വിജയിക്കുക എന്നതിൽ കുറഞ്ഞൊരു കാര്യവും ടീമംഗങ്ങള്‍ ചിന്തിക്കുന്നില്ലെന്നും സൂര്യകമാര്‍ യാദവ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ ആയതിനാൽ തന്നെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ലങ്കയിലേക്ക് എത്തുന്നത്.

അതേ സമയം ലങ്കയാകട്ടെ തങ്ങളുടെ ഏറ്റവും മോശം ക്രിക്കറ്റ് ആണ് അടുത്തിടെയായി കളിക്കുന്നത്. കരാര്‍ ഒപ്പു വയ്ക്കാത്ത താരങ്ങളെ പരിഗണിക്കില്ലെന്ന് ലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇന്ത്യയ്ക്കെതിരെ ലങ്കന്‍ ബോര്‍ഡും രണ്ടാം നിരയെ അയയ്ക്കുവാനാണ് സാധ്യത.

Previous articleഅയര്‍ലണ്ടിനെതിരെ പേസര്‍ സിസാന്‍ഡ മഗാല കളിക്കില്ല
Next articleഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു