ഒരു താരം പോലും രണ്ടക്കം കണ്ടില്ല, ഇന്ത്യക്ക് ഇത് ദയനീയ ദിനം

20201219 114058
- Advertisement -

1924ൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒരു ബാറ്റ്സ്മാനു പോലും രണ്ടക്കം കാണാൻ കഴിഞ്ഞിരുന്നില്ല. ആ ഒരു മത്സരത്തിന് ശേഷം ആദ്യമായി ടീമിലെ ഒരു താരം പോലും 9 റൺസിന് മുകളിൽ പോകാതെ ഇരിക്കുന്നത് ഇന്ന് ആണ്. ആ ആവശ്യമില്ലാത്ത ദുഷ്പേര് ഇന്ത്യൻ ഇന്ന് ഏറ്റുവാങ്ങി. ഓസ്ട്രേലിയക്ക് എതിരായ പിങ്ക്ബോൾ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇന്ന് 36 റൺസിന് പുറത്തായപ്പോൾ ഒരു താരം പോലും രണ്ടക്കത്തിൽ തന്റെ റൺസ് എത്തിച്ചില്ല.

ഒമ്പതു റൺസ് എടുത്ത ഓപ്പണർ മായങ്ക് അഗർവാൾ ആണ് ഇന്ത്യയുടെ ഇന്നത്തെ ടോപ് സ്കോറർ. മൂന്ന് താരങ്ങൾ റൺസ് ഒന്നുമെടുക്കാതെ ആണ് പുറത്തായത്. ഇന്ത്യയുടെ ടെസ്റ്റിലെ എക്കാലത്തെയും ചെറിയ സ്കോറുമാണ് ഇന്ന് ഇന്ത്യൻ നേടിയ 36 റൺസ്. ഈ നാണക്കേട് ഇന്ത്യൻ ആരാധകർ മറക്കാൻ കാലം കുറേ എടുക്കേണ്ടി വന്നേക്കും

ഇന്നത്തെ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് പ്രകടനം;

Prithvi – 4
Mayank – 9
Bumrah – 2
Pujara – 0
Kohli – 4
Rahane – 0
Vihari – 8
Saha – 4
Ashwin – 0
Umesh – 4*
Shami – 1

Advertisement