40 പന്തിൽ 91 റൺസ്, സിമ്മൺസിന്റെ മികവിൽ വെസ്റ്റിൻഡീസ് വിജയം

വെസ്റ്റിൻഡീസും അയർലണ്ടും തമ്മിലുള്ള മൂന്നാം ഏകദിനം വെസ്റ്റിൻഡീസ് സ്വന്തമാക്കി. അയർലണ്ട് ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം വെറും 11 ഓവറിൽ ആണ് വെസ്റ്റിൻഡീസ് മറികടന്നത്. ഓപണർമാരായ സിമ്മൺസും ലൂവിസും ആക്രമിച്ചു കളിച്ച് ആണ് എളുപ്പത്തിൽ ജയം സ്വന്തമാക്കിയത്. സിമ്മൺസ് വെറും 40 പന്തിൽ നിന്ന് 91 റൺസ് ആണ് എടുത്തത്.

പത്ത് കൂറ്റൻ സിക്സുകളും അഞ്ചു ഫോറും അടങ്ങിയതായിരുന്നു സിമ്മൺസിന്റെ ഇന്നിങ്സ്. ലൂവിസ് 25 പന്തിൽ നിന്ന് 43 റൺസും എടുത്തു. നേരത്തെ അയർലണ്ടിനെ ബ്രാവോയുടെയും പൊള്ളാർഡിന്റെയും മികവിലായിരുന്നു വെസ്റ്റിൻഡീസ് ചുരുട്ടികെട്ടിയത്. ബ്രാവോയും പൊള്ളാർഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.

Previous articleറാഷ്ഫോർഡ് മൂന്ന് മാസത്തോളം പുറത്ത്
Next articleവിജയം തുടരാൻ ഗോകുലം കേരള എഫ് സി ഇന്ന് പഞ്ചാബിൽ