ഇമ്രാൻ ഖാന്റെ അതെ ഗുണങ്ങൾ കോഹ്‌ലിക്കും ഉണ്ടെന്ന് മുൻ പാക് താരം

- Advertisement -

മുൻ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തമ്മിൽ വളരെയേറെ സാമ്യതകൾ ഉണ്ടെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ അബ്ദുൽ ഖാദർ. പാകിസ്താന് വേണ്ടി 104 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ച അബ്ദുൽ ഖാദർ ഒരു ടിവി ഷോയിൽ സംസാരിക്കുകയായിരുന്നു.

“ഒരു ക്യാപ്റ്റൻ എന്ന നിലയിലും, ഒരു കളിക്കാരൻ എന്ന നിലയിലും വിരാട് കോഹ്‌ലിയെ എനിക്ക് ഇമ്രാൻ ഖാന്റെ അത് പോലെ തോന്നുന്നു. സ്വയം മികച്ച പ്രകടനം പുറത്തെടുക്കുകയും, ടീം അംഗങ്ങളെ അതുപോലെ ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നവരാണ് ഇരുവരും” – അബ്ദുൽ ഖാദർ പറയുന്നു.

“രണ്ടു പേരെ താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ ഇമ്രാൻ ഖാന്റെ അതെ നായക ഗുണം ആണ് കോഹ്‌ലിക്ക് ലഭിച്ചിരിക്കുന്നത്” – അബ്ദുൽ ഖാദർ കൂട്ടി ചേർത്തു.

Advertisement