ശ്രേയസ്സ് അയ്യര്‍ ലങ്കയിലേക്കില്ല, ശിഖര്‍ ധവാന് ക്യാപ്റ്റന്‍സിയ്ക്ക് സാധ്യത

Shreyas Iyer India Injury

ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് സൂചന. താരം ഫിറ്റാകുമെങ്കില്‍ താരത്തിന് ഇന്ത്യ പരിമിത ഓവര്‍ പരമ്പരയുടെ ക്യാപ്റ്റന്‍സി ദൗത്യം നല്‍കുമെന്നാണ് കരുതിയിരുന്നതെങ്കിലും പരമ്പരയുടെ സമയത്തേക്ക് താരത്തിന്റെ പരിക്ക് മാറി കളിക്കളത്തിലേക്ക് എത്തുവാന്‍ സാധിക്കുകയില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇതോടെ ലങ്കയിലെ ഇന്ത്യന്‍ സംഘത്തെ ശിഖര്‍ ധവാന്‍ നയിക്കുവാനാണ് സാധ്യതയെന്ന് അറിയുന്നു. ശിഖര്‍ ധവാനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയുമാണ് ഇന്ത്യ ക്യാപ്റ്റന്‍സി ദൗത്യത്തിനായി പരിഗണിക്കുന്നത്.

Previous articleകിരീടത്തോട് അടുക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഇറങ്ങും
Next articleഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ചെത്തും