ഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ചെത്തും

ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യയ്ക്കെതിരെയുള്ള മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബാറ്റിംഗ് കോച്ചിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്നതില്‍ അവ്യക്തതയുണ്ടെങ്കിലും റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ, ക്രിസ് റോജേഴ്സ്, ആഡം വോഗ്സ്, ജെഫ് വോണ്‍ എന്നിവരുടെ പേരുകളാണ് മുന്‍ പന്തിയിലുള്ളത്.

ഇതില്‍ സ്റ്റീവ് വോ മുമ്പും ആഷസിന് ഓസ്ട്രേലിയയുടെ ഒപ്പം കോച്ചായി സഹകരിച്ചിട്ടുള്ളതാണ്. ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത അന്താരാഷ്ട്ര പരമ്പര. അതിന് മുമ്പ് നിയമനം ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

Previous articleശ്രേയസ്സ് അയ്യര്‍ ലങ്കയിലേക്കില്ല, ശിഖര്‍ ധവാന് ക്യാപ്റ്റന്‍സിയ്ക്ക് സാധ്യത
Next articleതിയാഗോ സിൽവ ചെൽസിയിൽ തന്നെ തുടരും