ശ്രേയസ്സ് ഗോപാലിനു ശതകം, കര്‍ണ്ണാടകയ്ക്ക് കൂറ്റന്‍ സ്കോര്‍, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

- Advertisement -

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ കേരളത്തിനെതിരെ ശക്തമായ നിലയില്‍ കര്‍ണ്ണാടക. ഒന്നാം ഇന്നിംഗ്സില്‍ 613/8 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ 6 വിക്കറ്റുകള്‍ 134 റണ്‍സിനു കര്‍ണ്ണാടക നേടിയിട്ടുണ്ട്. നിലവില്‍ 479 റണ്‍സ് പിന്നിലായാണ് കേരളം നില്‍ക്കുന്നത്.

ഒന്നാം ദിവസം 372/7 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിച്ച കര്‍ണ്ണാടകയുടെ ആധിപത്യമാണ് ബാറ്റിംഗില്‍ രണ്ടാം ദിവസം കണ്ടത്. 42 റണ്‍സില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രേയസ്സ് ഗോപാല്‍ 162 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സുജിത്(66) റണ്‍സ് നേടി രണ്ടാം ദിവസം പുറത്തായ ഏക കര്‍ണ്ണാടക ബാറ്റ്സ്മാനായി. 49 പന്തില്‍ 51 റണ്‍സ് നേടി അഭിമന്യു മിഥുന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ കര്‍ണ്ണാടക തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കേരളത്തിനു വിക്കറ്റ് വീഴ്ച തുടര്‍ച്ചയായപ്പോള്‍ ഫോളോ ഓണ്‍ ഭീഷണിയാണ് ടീം നേരിടുന്നത്. കര്‍ണ്ണാടയക്കായി ശ്രേയസ്സ് ഗോപാല്‍, പ്രതീക് ജൈന്‍ എന്നിവര്‍ രണ്ടും സ്റ്റുവര്‍ട് ബിന്നി, അഭിമന്യു മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 30 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement