മയാംഗിന്റെ പ്രകടനങ്ങള്‍ മറക്കാനാകില്ല – വിവിഎസ് ലക്ഷ്മൺ

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ശുഭ്മന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മയെയും ഓപ്പണര്‍മാരായി ഇറക്കുമെന്നാണ് കരുതുന്നതെങ്കിലും മയാംഗ് അഗര്‍വാളിന്റെ പ്രകടനങ്ങളെ ഒരിക്കലും മറക്കാനാകുയില്ലെന്ന് ലക്ഷ്മൺ വ്യക്തമാക്കി. രോഹിത്തിന്റെ കൂടെ ആരാകും ഓപ്പൺ ചെയ്യുക എന്നതാണ് വലിയ ചോദ്യം. അത് ശുഭ്മന്‍ ഗില്ലാകാനാണ് സാധ്യതയെങ്കിലും നമ്മള്‍ മയാംഗ് അഗര്‍വാളിന്റെ പ്രകടനങ്ങളെ മറന്ന് കൂടായെന്നും വിവിഎസ് പറഞ്ഞു.

2018ൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മയാംഗ് പല മിന്നും പ്രകടനങ്ങളാണ് ഇന്ത്യയ്ക്കായി പുറത്തെടുത്തത്. ടെസ്റ്റ് അരങ്ങേറ്റത്തിലും ഓസ്ട്രേലിയയ്ക്കെതിരെ താരം മികവ് പുലര്‍ത്തിയിരുന്നുവെന്ന് വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി.

Previous articleമാറ്റയക്ക് പുതിയ കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഭാവിയിൽ സ്പോർട്സ് ഡയറക്ടർ ആക്കാനും ആലോചന
Next articleഗ്രാസ് സീസൺ ജയത്തോടെ തുടങ്ങി റോജർ ഫെഡറർ