ഗ്രാസ് സീസൺ ജയത്തോടെ തുടങ്ങി റോജർ ഫെഡറർ

Rogerfederer

പുൽ മൈതാനത്ത് സീസണിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ഇതിഹാസ താരം റോജർ ഫെഡറർ. വിംബിൾഡണിനു മുന്നോടിയായി എ. ടി.പി ടൂറിൽ ഹാലെ ഓപ്പണിൽ കളത്തിലിറങ്ങിയ ഫെഡറർ ആദ്യ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ഫ്രഞ്ച് ഓപ്പണിൽ നിന്നു മൂന്നു റൗണ്ട് മത്സരങ്ങൾക്ക് ശേഷം പിന്മാറിയ ഫെഡറർ കഴിഞ്ഞ വർഷം പൂർണമായും ഒഴിവാക്കിയ ഗ്രാസ് സീസണിന്റെ 2 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവിന്റെ ആദ്യ ദിനം തന്നെ കളത്തിലിറങ്ങി ജയവും കണ്ടു. ഹാലെയിൽ അഞ്ചാം സീഡ് ആയ ഫെഡറർ സീഡ് ചെയ്യാത്ത ഇലിയ ഇവാഷ്കയെ ആണ് മറികടന്നത്.

ഇരു താരങ്ങളും സർവീസ് നിലനിർത്തിയപ്പോൾ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കിയ ഫേഡറർ മത്സരത്തിൽ മുന്നിലെത്തി. രണ്ടാം സെറ്റിലും സമാനമായ പ്രകടനം തന്നെയാണ് ഇരുവരും പുറത്ത് എടുത്തത് എന്നാൽ എതിരാളിയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ രണ്ടാം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. പുൽ മൈതാനത്ത് ഒരു ഇടവേളക്ക് ശേഷം കളിക്കാൻ ആയതിൽ വലിയ സന്തോഷവും ഫെഡറർ പങ്ക് വച്ചു. യുവ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഹാലെയിൽ മികവ് കണ്ടത്തിയാൽ അത് വരാനിരിക്കുന്ന വിംബിൾഡണിൽ ഫെഡറർക്ക് വലിയ ആത്മവിശ്വാസം നൽകും എന്നുറപ്പാണ്.

Previous articleമയാംഗിന്റെ പ്രകടനങ്ങള്‍ മറക്കാനാകില്ല – വിവിഎസ് ലക്ഷ്മൺ
Next articleലിവർപൂൾ ഗോൾകീപ്പർ അഡ്രിയാൻ ക്ലബുമായി പുതിയ കരാർ ഒപ്പിട്ടു