ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കണമെന്ന് ഷൊഹൈബ് മാലിക്

Photo: AFP
- Advertisement -

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരപോലെ പ്രധാനപെട്ടതാണ് ഇന്ത്യ – പാകിസ്ഥാൻ പാരമ്പരയെന്നും ഷൊഹൈബ് മാലിക് പറഞ്ഞു.

ആഷസ് പരമ്പരയില്ലാത്ത ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്നും ആഷസ് പരമ്പരയും ഇന്ത്യ – പാകിസ്ഥാൻ പരമ്പരയും ഓരോ അഭിനിവേശത്തോടെയാണ് കളിക്കുന്നതെന്നും അതിന് മികച്ച ചരിത്ര മുണ്ടെന്നും അതിനാൽ ഇപ്പോൾ ഇരു രാജ്യങ്ങളും കളിക്കാത്തത് ശരിയല്ലെന്നും ഷൊഹൈബ് മാലിക് പറഞ്ഞു.

നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഐ.സി.സി- ഏഷ്യ കപ്പ് മത്സരങ്ങളിൽ മാത്രമാണ് പരസ്പരം കളിക്കുന്നത്. 2007 മുതൽ ഇരു തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഒരു മുഴുവൻ പരമ്പര ഇതുവരെ കളിച്ചിട്ടില്ല. നേരത്തെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Advertisement