വെർടോംഗൻ സ്പർസിൽ കരാർ പുതുക്കി

- Advertisement -

ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗൻ ടോട്ടൻഹാമിൽ താൽക്കാലികമായി കരാർ പുതുക്കി. ഈ സീസൺ അവസാനം വരെയുള്ള കരാറാണ് വെർടോംഗൻ ഒപ്പുവെച്ചത്. ജൂൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരം ക്ലബ് വിടാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ കരാർ ഒപ്പുവെച്ചത്. ഗോൾ കീപ്പർ വോർമും താൽക്കാലിക കരാർ ഒപ്പുവെച്ചു.
.
ഈ സീസൺ അവസാനത്തോടെ വെർടോങൻ ഇംഗ്ലണ്ട് വിട്ട് ഇറ്റലിയിൽ പോകാൻ ഇരിക്കുകയാണ്‌. താരത്തിനായി റോമ, ഇന്റർ മിലാൻ എന്നീ ക്ലബുകൾ രംഗത്തുണ്ട്.2012 മുതൽ ടോട്ടൻഹാമിനായി കളിക്കുന്ന താരമാണ് വെർടോംഗൻ. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങളും ക്ലബിനായി വെർടോംഗൻ കളിച്ചിട്ടുണ്ട്. .

Advertisement