ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ വിനയായി – ധവാന്‍

Tomlatham

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ എറിഞ്ഞതാണ് വിനയായതെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 306 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണും ടോം ലാഥവും കരുതലോടെ ഇന്നിംഗ്സ് നീക്കിയപ്പോള്‍ അവസാന ഓവറുകളിൽ ലാഥം ഗിയര്‍ മാറ്റി സ്കോറിംഗ് വേഗത്തിലാക്കുകയായിരുന്നു.

മത്സരത്തിൽ ന്യൂസിലാണ്ട് ഇന്നിംഗ്സിലെ 40ാം ഓവറിൽ ശര്‍ദ്ധുൽ താക്കൂറിനെതിരെ നാല് ഫോറും ഒരു സിക്സും അടക്കം ലാഥം സ്കോര്‍ ചെയ്തപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. ഇവിടെ നിന്നാണ് മത്സരത്തിലേക്ക് ന്യൂസിലാണ്ട് പിടിമുറുക്കിയതെന്ന് ധവാന്‍ വ്യക്തമാക്കി.

മത്സരത്തിൽ മൊമ്മന്റം ഷിഫ്റ്റ് ആയത് ഈ ഘട്ടത്തിലാണെന്നും ധവാന്‍ പറഞ്ഞു. ബൗളിംഗും ഫീൽഡിംഗും മെച്ചപ്പെടേണ്ടതുണ്ടെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.