സുരക്ഷിതമായ സാഹചര്യങ്ങളൊരുക്കുകയാണെങ്കില്‍ ഉമിനീര്‍ പ്രയോഗത്തിന് തടസ്സമുണ്ടാകേണ്ട കാര്യമില്ല

കൊറോണയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് ഒട്ടേറെ മാറ്റങ്ങളോടെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഐസിസി പ്രഖ്യാപിച്ച് കഴിഞ്ഞു. അടച്ചിട്ട് സ്റ്റേഡിയത്തിലെ കളികളും ഉമിനീര്‍ പ്രയോഗത്തിലെ വിലക്കുമാണ് ഐസിസി പ്രഖ്യാപിച്ച രണ്ട് വലിയ മാറ്റങ്ങള്‍.

എന്നാല്‍ ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്കിന്റെ അഭിപ്രായം. താരങ്ങള്‍ രണ്ടാഴ്ച ഐസൊലേഷനില്‍ കഴിഞ്ഞ് പരിശീലന ക്യാമ്പില്‍ വെച്ചും ടെസ്റ്റുകള്‍ക്ക് വിധേയരായി, കൊറോണ വിമുക്തരായി എത്തുമ്പോള്‍ പന്ത് ഷൈന്‍ ചെയ്യിക്കുവാനായി ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.

Previous articleഡെംബലെയെ വാങ്ങാൻ ലിവർപൂൾ ശ്രമിക്കും
Next article“താൻ പൂർണ്ണ ആരോഗ്യവാൻ, സീസൺ പുനരാരംഭിക്കാൻ കാത്തിരിക്കുന്നു”