പരിക്കേറ്റ പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് പകരം മുംബൈ താരം ശർദ്ദുൽ താക്കൂറിനെ ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി. ജൂലൈ 12 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.
അയർലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിനിടെയാണ് ബുംറക്ക് തന്റെ ഇടത് വിരരിൽ പരിക്കേറ്റത്, തുടർന്ന് ലീഡ്‌സിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായ ബുംറ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ബിസിസിഐയുടെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ആയിരിക്കും ബുംറ.നിലവിൽ ലോക റാങ്കിങ്ങിൽ ഒന്നാമതാണ് ബുംറയുള്ളത്, ബുംറയുടെ അഭാവം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാവും.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കഴിഞ്ഞ ഐപിഎല്ലിൽ കളിച്ച ശർദ്ദുൽ താക്കൂർ 16 മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകൾ നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
