ഇംഗ്ലണ്ടിനൊപ്പം U-17 ലോകകപ്പ് ജയിച്ച പാൻസോ ചെൽസി വിട്ടു, ഇനി മൊണാക്കോയിൽ

- Advertisement -

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരയപ്പോൾ ഇംഗ്ലണ്ട് ടീമംഗമായിരുന്ന യുവ ഡിഫൻഡർ ജോണത്താൻ പാൻസോ ഇനി ഫ്രഞ്ച് ലീഗിൽ കളിക്കും. ചെൽസി താരമായിരുന്ന പാൻസോയെ ഫ്രഞ്ച് ക്ലബായ മൊണാക്കോ ആണ് സ്വന്തമാക്കിയത്. യുവതാരങ്ങൾക്ക് എന്നും മികച്ച അവസരം കൊടുക്കുന്ന മൊണാക്കോ പാൻസോയുടെ വളർച്ചയ്ക്ക് സഹായിക്കും എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.

കഴിഞ്ഞ വർഷം അണ്ടർ 18 പ്രീമിയർ ലീഗ് കിരീടം നേടിയ ചെൽസി ടീമിന്റെ പ്രധാന ഭാഗമായിരുന്നു പാൻസോ. താരത്തിന് എല്ലാ വിധ ആശംസകളും ഭാവിയിലേക്ക് നേരുന്നതായി ചെൽസി ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement