ഇംഗ്ലണ്ട് ബൗളിംഗ് കോച്ച് ദൗത്യം ലക്ഷ്യം വെച്ച് ഷെയിന്‍ ബോണ്ട്

- Advertisement -

ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ചാകുവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ ഷെയിന്‍ ബോണ്ട്. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഡാരെന്‍ ഗഫിനെയാണ് ഇംഗ്ലണ്ട് താല്‍ക്കാലിക ബൗളിംഗ് കോച്ചായി നിയമിച്ചിട്ടുള്ളതെങ്കിലും സ്ഥിരം കോച്ചിന്റെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. തനിക്ക് ഇംഗ്ലണ്ട് ടീമിലെ അംഗങ്ങളുമായി നല്ല ബന്ധമാണെന്നും ക്രൈസ്റ്റ്ചര്‍ച്ചില്‍ അവരുമായെല്ലാം സമ്പര്‍ക്കം പുലര്‍ത്തുവാനും തനിക്ക് സാധിച്ചിരുന്നുവെന്നും ഷെയിന്‍ ബോണ്ട് വ്യക്തമാക്കി.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായ ബോണ്ട് ദി ഹണ്ട്രഡില്‍ സത്തേണ്‍ ബ്രേവിന്റെ സഹ പരിശീലകനാണ്. നിലവില്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ന്യൂസിലാണ്ട് ടീമിനൊപ്പം ടി20 പരമ്പരയില്‍ പ്രവര്‍ത്തിച്ച് വരികയാണ് ഷെയിന്‍ ബോണ്ട്.

Advertisement