“പരിക്കേറ്റെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ടീം തന്നെ”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പരിക്ക് കാരണം ബുദ്ധിമുട്ട് ആണെങ്കിലും അവർ ഇപ്പോഴും കരുത്തുറ്റ ടീം തന്നെയാണ് എന്ന് ഒഡീഷ എഫ് സി പരിശീലകൻ ജോസഫ് ഗൊമ്പവു. ഇന്ന് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ് ഒഡീഷ. കേരള ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിങ്കൻ, ആർക്കസ്, സുയിവർലൂൺ എന്ന് തുടങ്ങി പ്രധാന താരങ്ങൾ എല്ലം പരിക്കിന്റെ പിടിയിലാണ്.

തനിക്ക് പരിക്കേറ്റ ടീമിനോട് അല്ല, പകരം എല്ലാ താരങ്ങളും ഉള്ള ടീമിനോട് കളിക്കാൻ ആണ് താല്പര്യം എന്ന് ജോസഫ് പറഞ്ഞു. എതിർ ടീമിന്റെ താരങ്ങൾ പരിക്ക് ഏൽക്കുമ്പോൾ സന്തോഷിക്കുന്ന ആളല്ല താൻ എന്നും ഒഡീഷ പരിശീലൻ പറഞ്ഞു. പരിക്കേറ്റ താരങ്ങൾ ഇല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം നടത്താൻ ആകും. അത്ര മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. അദ്ദേഹം പറഞ്ഞു.

Advertisement