ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി ഷാക്കിബ് ധാക്ക പ്രീമിയര്‍ ലീഗിൽ പങ്കെടുക്കും

ധാക്ക പ്രീമിയര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ പങ്കെടുക്കും. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരം പങ്കെടുക്കുന്നത്.

ലെജന്‍ഡ്സ് ഓഫ് രൂപ്ഗഞ്ച് എന്ന ടീമിന് വേണ്ടിയാണ് താരം കളിക്കാനെത്തുന്നത്. മേയ് 15ന് ആണ് ശ്രീലങ്കയ്ക്കെതിരെയുള്ള ടെ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. താരം ആദ്യം മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബിന് വേണ്ടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കരാര്‍ ഒപ്പിടതെങ്കിലും ഫ്രാഞ്ചൈസി സൂപ്പര്‍ സിക്സ് പ്രവേശനം ലഭിയ്ക്കാത്തതിനാൽ പ്രത്യേക ക്ലിയറന്‍സ് വാങ്ങിയാണ് രൂപ്ഗഞ്ചിന് വേണ്ടി കളിക്കുവാന്‍ അനുമതി വാങ്ങിയത്.