“താൻ തന്നെയാണ് തന്റെ റോൾ മോഡൽ, ഇർഫാൻ പത്താന്റെ പരിശീലനം ഏറെ സഹായിച്ചു” – ഉമ്രാൻ മാലിക്

Umranmalik

ഈ ഐ പി എല്ലിന്റെ താരമായി മാറുന്ന ഉമ്രാൻ മാലിക് തന്റെ റോൾ മോഡൽ താൻ തന്നെയാണ് എന്ന് പറഞ്ഞു. എന്വ്ഡി ടി വിയോട് സംസാരിക്കുകയായിരുന്നു ഉമ്രാൻ മാലിക്. “വേഗത എനിക്ക് സ്വാഭാവികമായി വരുന്നതാണ്. ഈ വർഷം ഞാൻ ശരിയായ മേഖലകളിൽ പന്തെറിയാൻ ആണ് ശ്രമിക്കുന്നത്.” ഉമ്രാൻ മാലിക് പറഞ്ഞു.

“ഞാൻ എപ്പോഴും വേഗത്തിൽ പന്തെറിയുമായിരുന്നു. ഞാൻ തന്നെയാണ് എന്റെ സ്വന്തം റോൾ മോഡൽ” ഉമ്രാൻ പറയുന്നു.

“ഇർഫാൻ പത്താൻ ഞങ്ങളെ പരിശീലിപ്പിക്കാൻ വരുമ്പോൾ ഞാൻ അത്ര കൃത്യമായി പന്തെറിയുന്നുണ്ടായിരുന്നില്ല. വേഗത ഉണ്ടായിരുന്നു എങ്കിലും കൃത്യത ഉണ്ടായിരുന്നില്ല. എനിക്ക് ഒരു ഏരിയയിൽ സ്ഥിരമായി പന്തെറിയാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, അദ്ദേഹം വന്നപ്പോൾ, പരിശീലിപ്പിച്ചപ്പോൾ എനിക്ക് ശരിയായ താളം ലഭിച്ചു തുടങ്ങി.” ഉമ്രാൻ പറഞ്ഞു.

ജമ്മു കാശ്മീരിന്റെ അഭിമാനം ആക്കാനും രാജ്യത്തിന്റെ അഭിമാനം ഉയർത്താനും ഞാൻ ആഗ്രഹിക്കുന്നു എന്നും ഉംറാൻ മാലിക് എൻഡിടിവിയോട് പറഞ്ഞു.