ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ചികിത്സയ്ക്ക് ആയി ആശുപത്രിയിൽ

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഡോക്ടർമാർ അറിയിച്ചു. 81 കാരനായ ഇതിഹാസം ഒരു ട്യൂമർ കാരണം കുറച്ച് കാലമായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതേ പ്രശ്നത്തിന് തന്നെയാണ് ഇപ്പോൾ വീണ്ടും ചികിത്സ തേടിയിരിക്കുന്നത്. മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള പെലെ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇതിനായുള്ള ചികിത്സ തേടുന്നുണ്ട്‌.

പെലെയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ആശുപത്രി വിടും എന്നും ഡോക്ടർമാർ അറിയിച്ചു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലാണ് ചികിത്സ