ഷാക്കിബിന് പരിക്ക്, ന്യൂസിലാൻഡിനെതിരെ കളിക്കാനാവില്ല

- Advertisement -

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്ക് തിരിക്കാനിരിക്കുന്ന ബംഗ്ലാദേശിന് തിരിച്ചടി. പരിക്കേറ്റ ഓൾറൗണ്ടർ ഷാകിബ് അൽ ഹസനു ഏകദിന പരമ്പര മുഴുവൻ നഷ്ടമാവും. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ ബാറ്റ് ബാറ്റ് ചെയ്യുബോൾ വിരലിന് പരിക്കേൽക്കുകയായിരുന്നു.

പതിനൊന്നാം ഓവറിൽ ബാറ്റ് ചെയ്യുന്നതിനിടെ ധാക്ക ഡൈനാമേറ്റ്സിന്റെ ക്യാപ്റ്റൻ ആയിരുന്ന ഷാക്കിബിനു പരിക്കേൽക്കുന്നത്. തിസാര പെരേരയുടെ ഒരു ബൗൺസർ പതിക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ ഷാകിബ് പുറത്താവുകയും ചെയ്തു.

മത്സരത്തിന് ശേഷം ചെയ്ത എക്സ്റെയിൽ ആണ് പരിക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയത്. മൂന്നു ഏകദിന മത്സരങ്ങളും ഷാക്കിബിനു നഷ്ടമാവും എന്ന് ഉറപ്പായിട്ടുണ്ട്.

Advertisement