ബംഗ്ലാദേശിനെതിരെയുള്ള ന്യൂസിലാൻഡ് ടീമായി, മാർട്ടിൻ ഗുപ്ടിൽ തിരിച്ചെത്തി

- Advertisement -

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു മത്സരങ്ങളിൽ ടീമിനെ കെയ്ൻ വില്യംസൺ ആണ് നയിക്കുക. മൂന്നാം മത്സരത്തിൽ വില്യംസണ്‌ വിശ്രമം അനുവദിച്ചതിനാൽ കോളിൻ മുൻറോ ആയിരിക്കും ടീമിനെ നയിക്കുക.

ഇന്ത്യക്കെതിരെയാ ഏകദിന പരമ്പര പരിക്ക് മൂലം നഷ്ടമായ മാർട്ടിൻ ഗുപ്ടിൽ പരിക്ക് മാറി ടീമിൽ ഇടം നേടിയിട്ടുണ്ട്. “മാർട്ടിൻ ഗുപ്ടിൽ ടീമിൽ തിരിച്ചെത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഗുപ്ടിൽ ഒരു ലോകോത്തര ഏകദിന ക്രിക്കറ്റ് താരമാണ്” ന്യൂസിലാൻഡ് സെലെക്റ്റർ ഗവിൻ ലാർസെർ പറഞ്ഞു.

ഈ മാസം 13നു നേപിയറിൽ ആണ് ഏകദിന പരമ്പര തുടങ്ങുന്നത്. ഏകദിന പരമ്പരക്ക് ശേഷം മൂന്നു ടെസ്റ്റ് മത്സരങ്ങളും ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡ് കളിക്കും.

Advertisement