കളിക്കളത്തിൽ തളർന്നു വീണു, ഓസീസ് താരത്തെ ആശുപത്രിയിലേക്ക് മാറ്റി

ബിഗ് ബാഷ് ലീഗിൽ മത്സരത്തിനിടെ തളർന്നു വീണ പെർത്ത് സ്‌കോർച്ചേഴ്സിന്റെ പേസ് ബൗളർ കൗൾട്ടർ നൈലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡ്‌ലൈഡ് സ്ട്രൈക്കെഴ്‌സിന് എതിരെയുള്ള മത്സരത്തിന്റെ പതിനെട്ടാം ഓവറിനു ശേഷമാണു കൗൾട്ടർ ഗ്രൗണ്ടിൽ തളർന്നു വീണത്.

പതിനെട്ടാം ഓവർ ചെയ്തത് കൗൾട്ടർ ആയിരുന്നു. ഓവറിനിടെ തന്നെ ദേഹാസ്വാസത്യം പ്രകടിപ്പിച്ച കൗൾട്ടർ ഓവറിനിടെ ടീം ഡഗ്ഔട്ടിലേക്കും ക്യാപ്റ്റൻ മിച്ചൽ മാര്ഷലിനോടും സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഓവർ കഴിഞ്ഞ ഉടനെ താരം തളർന്നു ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. വൈകാതെ തന്നെ പ്രാഥമിക ശുശ്രുഷ നൽകുകയും ഫീൽഡിൽ നിന്നും മാറ്റുകയുമായിരുന്നു.