ഷാക്കിബ് ഇനി ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍

ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഷാക്കിബ് അൽ ഹസനെ ഏല്പിച്ച് ബോര്‍ഡ്. മോമിനുള്‍ ഹക്ക് തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെയാണ് ഈ മാറ്റത്തിന് കാരണം ആയത്. ലിറ്റൺ ദാസ് ആണ് വൈസ് ക്യാപ്റ്റന്‍.

2019ൽ ഐസിസി ഷാക്കിബിനെ വിലക്കിയതിനെത്തുടര്‍ന്നാണ് മോമിനുളിനെ ബംഗ്ലാദേശ് ക്യാപ്റ്റനായി നിയമിച്ചത്. മോമിനുളിന് 17 മത്സരങ്ങളിൽ നിന്ന് ടീമിനെ 3 വിജയത്തിലേക്ക് മാത്രമാണ് നയിക്കുവാനായത്. 12 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോള്‍ 2 മത്സരം സമനിലയിൽ അവസാനിച്ചു.

2009ലും 2017ലും ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ഷാക്കിബ് ചുമതല വഹിച്ചിരുന്നു. ആദ്യ തവണ മൂന്ന് മത്സരങ്ങളിലും രണ്ടാം തവണ 11 മത്സരത്തിലുമാണ് ഷാക്കിബിന് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായത്.