വോണിനെ ഓര്‍ത്ത് ലോര്‍ഡ്സ്, 23 സെക്കന്‍ഡ് നീണ്ട കൈയ്യടി!!!

Shanewarne

അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ അനുസ്മരിച്ച് ലോര്‍ഡ്സ്. ലോര്‍ഡ്സിൽ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലാണ്ട് ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ആണ് ഷെയിന്‍ വോണിന് വേണ്ടി 23 സെക്കന്‍ഡ് കൈയ്യടിയുമായി കളിക്കാരും കാണികളും ഒത്തുചേര്‍ന്നത്.

ഷെയിന്‍ വോണിന്റെ ടീ ഷര്‍ട്ട് നമ്പര്‍ 23 ആയിരുന്നു. അതിനാലാണ് 23 സെക്കന്‍ഡ് കൈയ്യടിയുമായി ഷെയിന്‍ വോണിന്റെ അനുസ്മരണം നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Previous articleഷാക്കിബ് ഇനി ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍
Next articleമുൻ ലിവർപൂൾ താരം ഡർക് കുയ്റ്റ് ഡച്ച് ക്ലബിന്റെ പരിശീലകൻ