ബംഗബന്ധു ടി20 ട്രോഫിയില്‍ കളിക്കുവാനുള്ള ഫിറ്റ്നെസ്സ് തെളിയിച്ച് ഷാക്കിബ് അല്‍ ഹസന്‍

- Advertisement -

ഒരു വര്‍ഷത്തെ ഐസിസിയുടെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ഷാക്കിബ് അല്‍ ഹസന്‍ തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചു. ബംഗബന്ധു ടി20 കപ്പിന് മുന്നോടിയായാണ് താരം തന്റെ ഫിറ്റ്നെസ്സ് പരിശോധന നടത്തിയത്. ഏതാനും ദിവസം മുമ്പാണ് ടി20 ടൂര്‍ണ്ണമെന്റിലേക്ക് തിരഞ്ഞെടുത്ത താരങ്ങളെല്ലാം നിര്‍ബന്ധമായും ഒരു ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സാകേണ്ടതുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.

ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ ആണ് താരം ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായെന്നും ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ അര്‍ഹനാണെന്നും പ്രഖ്യാപിച്ചത്.

Advertisement