ന്യൂസിലാണ്ട് ടൂറിനുള്ള 35 അംഗ സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍, അസാദ് ഷഫീക്ക് പുറത്ത്

- Advertisement -

പാക്കിസ്ഥാന്റെ ന്യൂസിലാണ്ട് പരമ്പരയ്ക്കുള്ള 35 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍സിയും ബാബര്‍ അസമിന് നല്‍കിയ ശേഷമുള്ള ആദ്യ ടൂര്‍ കൂടിയാണ് ഇത്. ഈ 35 അംഗ സംഘത്തില്‍ നിന്നാവും ദേശീയ ടീമിനുള്ള താരങ്ങളെ തിരഞ്ഞെടുക്കുക. നവംബര്‍ 23ന് ന്യൂസിലാണ്ടിലേക്ക് പറക്കുന്ന സംഘം അവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിയും.

ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ പ്രഖ്യാപിച്ചു. അതെ സമയം ടി20യില്‍ ഷദബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍ പദവി. അസാദ് ഷഫീക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് അമീറിനും ഷൊയ്ബ് മാലിക്കിനും അവസരം ഇല്ല.

ഇംഗ്ലണ്ടില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് നേടിയ 67 റണ്‍സ് പ്രകടനമാണ് അസാദ് ഷഫീക്കിന് പുറത്തേക്കുള്ള വഴി തുറന്നത്. അസാദ് ഈ തിരിച്ചടി തന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് പാക്കിസ്ഥാന്‍ കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

പാക്കിസ്ഥാന്റെ 35 അംഗ സ്ക്വാഡ് : Abid Ali, Abdullah Shafique, Fakhar Zaman, Imam-ul-Haq, Shan Masood, Zeeshan Malik, Babar Azam (captain), Azhar Ali, Danish Aziz, Fawad Alam, Haider Ali, Haris Sohail, Hussain Talat, Iftikhar Ahmed, Imran Butt, Khushdil Shah, Mohammad Hafeez, Mohammad Rizwan, Rohail Nazir, Sarfaraz Ahmed, Imad Wasim, Shadab Khan, Usman Qadir, Yasir Shah, Zafar Gohar. Amad Butt, Faheem Ashraf, Haris Rauf, Mohammad Abbas, Mohammad Hasnain. Mohammad Musa, Naseem Shah, Shaheen Shah Afridi, Sohail Khan and Wahab Riaz

 

Advertisement